assembly election 2021
kerala
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി: മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്
കണ്ണൂർ: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. 48 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്സിൻ നേരിട്ടെത്തിക്കുമെന്ന പ്രസ്താവനയുടെ പേരിലാണിത്.