Headlines
Loading...
സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മൂന്ന് മണിക്കൂറിനിടെ മൂന്ന് ജില്ലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാകുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നി ജില്ലകളിലാണ് വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന പ്രവചനം നൽകിയിരിക്കുന്നത്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി.