Headlines
Loading...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച 19-കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച 19-കാരന്‍ പിടിയില്‍

അഞ്ചാലുംമൂട് : വീട്ടിലേക്ക് പോകുകയായിരുന്ന 14കാരിയെ വിജനമായ സ്ഥലത്തുവെച്ച് കടന്നുപിടിച്ച് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 19കാരന്‍ അറസ്റ്റില്‍. പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്തതിനാണ് പനയം ചെമ്മക്കാട് ചാമവിള സ്വദേശി കിരണ്‍ പ്രസാദിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ കുറച്ചുനാളുകളായി കിരണ്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ യാത്ര നിരന്തരം നിരീക്ഷിച്ചുവന്ന പ്രതി കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവെച്ചു കടന്നുപിടിച്ച് കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിച്ചു.

കുതറിയോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വീട്ടിലെത്തിയശേഷം നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

അഞ്ചാലുംമൂട് എസ് എച് ഒ സി ദേവരാജന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ബി ശ്യാം, എ റഹിം, ശബ്‌ന, എ എസ് ഐ ഓമനക്കുട്ടന്‍, സി പി ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.