
kasaragod
കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ
കേരളത്തിലെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന കാസര്‍കോട് സപതഭാഷ സംഗമഭൂമി എന്നാണ് അറിയപ്പെടുന്നത്. ഭാഷയുടെ മാത്രമല്ല സംസ്‌കാരങ്ങളുടേയും സംഗമ ഭൂമിയാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ കാസര്‍കോട് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അതിശയിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ കാസര്‍കോട് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കാസര്‍കോട് യാത്ര പോകുമ്പോള്‍ ആദ്യം എവിടെ പോകും എന്ന കാര്യത്തില്‍ ആളുകള്‍ക്ക് അധികം സംശയം ഉണ്ടാകില്ല. ബേക്കല്‍ തന്നെയാണ് കാസര്‍കോട് എത്തിച്ചേരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗം പേരുടേയും ലക്ഷ്യസ്ഥലം. ബേക്കലില്‍ എത്തിച്ചേര്‍ന്നാല്‍ കണ്ടു തീര്‍ക്കാന്‍ നിരവധി സ്ഥലങ്ങള്‍ വേറെയും ഉണ്ട്. ബേക്കല്‍ ബീച്ച്, കാപ്പില്‍ ബീച്ച് അങ്ങനെ നിരവധി സ്ഥലങ്ങള്‍
ബേക്കൽ കോട്ട: കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. ടിപ്പുസുൽത്താൻ റെ ഒരു ഒളിസങ്കേതം കൂടിയായിരുന്നു ബേക്കൽ കോട്ട. കൊവിഡ് കാലമായതിനാൽ ടിക്കറ്റുകൾ ഓൺലൈൻ വഴിയാണ് എടുക്കുക. അതിനെ കോട്ടയുടെ പ്രധാന കവാടത്തിനു അടുത്തുതന്നെ രജിസ്റ്റർ ചെയ്യാനുള്ള ക്യു ആർ കോഡ് മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്. പല ലൈറ്റ് ആൻഡ് സൗണ്ട് പരിപാടികളും ഇപ്പോൾ ബേക്കൽ കോട്ടയിൽ ഒരുക്കിയിട്ടുണ്ട്.
ചന്ദ്രഗിരി കോട്ട : കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണിത്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 150 അടിയോളം ഉയരത്തിലാണു കോട്ട.അതുകൊണ്ട് കോട്ടക്കുള്ളിൽ എത്തുവാനായി പടികൾ കയറി മുകളിലേക്ക് പോകേണ്ടതായുണ്ട്. കോട്ടയ്ക്ക് മൂന്നു വാതിലുകളാണുള്ളത്.പ്രധാന വാതിലിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്. സന്ദർശകർ അവിടെയുള്ള രജിസ്റ്ററിൽ തങ്ങളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തണം. കോട്ടയ്ക്കുള്ളിൽ കടന്നാൽ ചുറ്റിനും നല്ല കാഴ്ചകളാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക.
റാണിപുരം : കാസർഗോഡ് ജില്ലയുടെ മലയോര മേഖലയാണ് റാണിപുരം. ബാഗമണ്ഡല വനനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. കാസർഗോഡ് നിന്നും ഏകദേശം 85 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ച കോട്ടേജുകള്‍, ഫാമിലി റൂമുകള്‍, റസ്‌റ്റോറന്റ്, ടോയ്‌ലറ്റുകള്‍ എന്നിവകൊണ്ടെല്ലാം ഇവിടം എല്ലാത്തരം സഞ്ചാരികൾക്കും പറ്റിയ ഒരിടമാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇവിടത്തെ കാലാവസ്ഥ. വേനലിലും തണുത്ത കാലാവസ്ഥയായിരിക്കും ഇവിടെ അനുഭവപ്പെടുക. കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. റാണിപുരത്തു നിന്ന് കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്.തെന്നുന്ന പാറകളായതിനാല്‍ വൈകുന്നേരങ്ങളേക്കാള്‍ രാവിലെ തന്നെ പോകുന്നതായിരിക്കും ഉത്തമം. ഇവിടെ അട്ടകള്‍ വളരെയധികം ഉള്ളതുകൊണ്ട് നല്ല ബൂട്ടുകളും, ഉപ്പും കൈയ്യില്‍ കരുതുവാന്‍ സഞ്ചാരികള്‍ മറക്കരുത്. ഇവിടേക്ക് വരുന്നവർ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കേണ്ടതാണ്.
കാപ്പിൽ ബീച്ച് : ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് കാപ്പിൽ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബേക്കൽ കോട്ട സന്ദർശിച്ച ശേഷം ഒന്നു റിലാക്സ് ചെയ്യുവാനായി നിങ്ങൾക്ക് ഇവിടേക്ക് വരാവുന്നതാണ്. കുറച്ച് സാഹസികത ഇഷ്ടമുള്ളവർ ആണെങ്കിൽ ഇവിടെയുള്ള കോടിക്കുന്ന് കയറി അറബിക്കടലിന്റെ സൗദര്യം ഒന്നുകൂടി വിശാലമായി ആസ്വദിക്കാം. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ബീച്ചിലേക്ക് പോകുവാൻ ഏറ്റവും അനുയോജ്യം.
കസബ ബീച്ച് : അധികമാരും അറിയപ്പെടാത്ത ഒരു ബീച്ചാണ് കാസർഗോഡ് ജില്ലയിലെ കസബ ബീച്ച്. ടൂറിസം വകുപ്പ് വളരെ കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടു വന്നതാണ് കസബ ബീച്ച്. വൈകുന്നേരങ്ങളിൽ ബീച്ചിൽ സൈക്കിൾ സവാരിയ്ക്കായി നിരവധിയാളുകളാണ് എത്തുന്നത്. ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തുന്ന സ്ഥലം കൂടിയാണിത്. മീൻപിടുത്തമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാർഗ്ഗം. കാസർഗോഡ് നിന്നും അഞ്ചോ ആറോ കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. ഇവിടേക്ക് സന്ദർശനത്തിനായി വരുന്നവർ സമീപവാസികൾക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ ഒന്നും ചെയ്യാതെ ശ്രദ്ധിക്കണേ.
കോട്ടിക്കുളം ജുമാ മസ്ജിദ്: പ്രബോധനം നടത്തുവാൻ പണ്ട് പായ്കപ്പൽ വന്നവരാണ് കോട്ടിക്കുളം ജുമാ മസ്ജിദ് പണികഴിപ്പിച്ചത്. ഇപ്പോൾ കോട്ടിക്കുളം ജുമാ മസ്ജിദ് കോട്ടിക്കുളം ഗ്രാൻഡ് ജുമാ മസ്ജിദ് എന്ന് അറിയപ്പെടുന്നു. ടിപ്പുസുൽത്താൻ ബേക്കൽ കോട്ടയിൽ ഉണ്ടാകുമ്പോൾ ദിവസേന വിളക്ക് കത്തിക്കാൻ പള്ളിക്ക് ദിവസവും പണം നൽകുന്നുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. അവിടുത്തെ ഒരു പുന്നക്കായ മരത്തിൽ അള്ളാഹു എന്ന് ഒരു വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം അവിടെ എഴുതി വന്നതായും പിന്നീട് അപ്രത്യക്ഷമായതായി പറയപ്പെടുന്നു.
അവിടെ പതിമൂന്നോളം ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അബുദാജി തങ്ങൾ (റ) എന്നാ പണ്ഡിതൻ റെ കബറിടം അവിടെയാണ് സ്ഥിതി ചെയ്യുന്നത്. കോവിഡ് കാലത്തിനു മുൻപ്പ അര ലക്ഷത്തിൽരം ആളുകൾ പങ്കെടുത്തു കൊണ്ടുള്ള സ്വലാത്തുകൾ എല്ലാ വ്യാഴാഴ്ചയും നടന്നു വരുന്നുണ്ടായിരുന്നു. വ്യാഴാഴ്ചയിലെ സ്വലാത്തിൽ നാനാ മതസ്ഥരും പങ്കെടുക്കുമായിരുന്നു.
അനന്തേശ്വര ക്ഷേത്രം:കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പുരാതനക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഇതിനെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മൂന്നുവശത്തും കുന്നുകളാണ്.
മാലിക് ദിനാർ പള്ളി: കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം: കാസർഗോഡ് ജില്ലയിലെ ഭക്തർ ക്കിടയിൽ ഏറെ പ്രസിദ്ധമാണ് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം . അവിടെ നടക്കുന്ന ഭരണി മഹോത്സവം ഏറ്റവും വലിയ രീതിയിൽ തന്നെ എല്ലാ മതവിഭാഗത്തിൽ പെട്ടവരും ആഘോഷിക്കുന്നു.
ഹൊസ്ദുർഗ് കോട്ട: കാസർകോട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ, മിക്കവാറും എല്ലാ ഘട്ടങ്ങളിലും ജനങ്ങൾ ആകർഷണീയമായ കോട്ടകൾ കാണാറുണ്ട്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായക് പണികഴിപ്പിച്ച ഐതിഹാസിക ശൃംഖലകളിലൊന്നാണ് കാഞ്ഞങ്ങാട്, ഹൊസ്ദുർഗ് കോട്ട. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആത്മീയ കേന്ദ്രമാണ് നിത്യാനന്ദാശ്രമം. ബേക്കലിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ, ഇവ കാസർകോടിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്ന ഒരു കൗതുകകരമായ സ്ഥലമാണ്. 5 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
ജോത്ലാഗ് വെള്ളച്ചാട്ടം:കാസർഗോഡ് നിന്നുള്ള ഒരു ടൂറിസ്റ്റ് ആകർഷണത്തിന്റെ അത്ര പ്രശസ്തമല്ലാത്ത മറ്റൊരു രത്നം ഇതാ. മനോഹരമായ റാണിപുരത്തിനടുത്താണ് ജോത്ലാഗ് വെള്ളച്ചാട്ടം. പനത്തടി-റാണിപുരം റൂട്ടിൽ, പെരുത്തടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം 45 അടി താഴേക്ക് പതിക്കുന്നു, മഴക്കാലത്ത് ഇത് ഒരു കാഴ്ചയാണ്. മറാത്തിയിൽ ജോത്‌ലാഗ് എന്നാൽ വെള്ളച്ചാട്ടം എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, നിങ്ങൾ ജോത്ലാഗ് വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണം. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കുള്ള വഴി കഠിനമായ ട്രെക്കിംഗ് ആണ്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ, പായൽ മൂടിയ പാതയിൽ നിങ്ങൾ തെന്നിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. പല പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, വെള്ളച്ചാട്ടത്തിന് കുറുകെ ഒരു കാവൽ പാളമോ തൂക്കുപാലമോ അധികൃതർ ഇതുവരെ നിർമ്മിച്ചിട്ടില്ല.
പടന്നക്കാട് തൂക്കുപാലം: കാസർഗോഡ് ജില്ലയിലെ നിരവധി തൂക്കുപാലത്തിൽ ഒന്നാണ് പടന്നക്കാട് തൂക്കുപാലം
കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് കൂടുതലായി അറിയുവാൻ ബന്ധപ്പെടുക: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ – ഫോണ്‍: +91 4994 256450.