Headlines
Loading...
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ച് നടത്താന്‍ സര്‍ക്കാര്‍ നീക്കം; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍;പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ച് നടത്താന്‍ സര്‍ക്കാര്‍ നീക്കം; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍;പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിസിയേഷന്‍ (കെ എസ് ടി എ ) സര്‍ക്കാരിന് കത്ത് നല്‍കി. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു