kerala
ബോര്‍ഡ്, പൊതു പരീക്ഷകള്‍ മാത്രം ഓഫ്‌ലൈന്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്‍
സംസ്ഥാനത്ത് സി . ബി . എസ് . ഇ സ്കൂളുകളിൽ ബോർഡ് പരീക്ഷകൾ ഒഴികെയുള്ളവ ഓഫ്‌ലൈനിൽ നടത്താൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി . കോവിഡ് -19 പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് . ഇക്കാര്യം വ്യക്തമാക്കി സി . ബി . എസ് . ഈ പ്രാദേശിക ഓഫീസർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ , അംഗങ്ങളായ കെ . നസീർ ബി ബബിത എന്നി വർ ഉൾപ്പെടെ എൻ ബഞ്ച് വ്യക്തമാക്കി . സി , ബി.എസ്.ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിര വധി സ്കൂളുകൾ കുട്ടികളെ സ്കൂളിൽ വിളിച്ചുവരുത്തി ഒൻപതാം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസ്സിലെയും പരീക്ഷകൾ നടത്തിയതായുള്ള രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പ്രശ്നത്തിൽ ഇടപെട്ടത് . ഒൻപതാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പൊതു പരീക്ഷ ഇല്ലെന്നിരിക്കെ , കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സി.ബി.എസ്.ഇയുടെ നിബന്ധന കൾക്ക് നിരക്കാത്ത നടപടിയാണെന്ന് കമ്മീഷൻ വിലയിരുത്തി , അതിനാൽ ബോർഡ് പാതു പരീക്ഷകൾ ഒഴികെയുള്ളവ ഒാഫ് ലൈനിൽ എഴുതിക്കാൻ സ്കൂളുകളെ അനുവദിക്കാനാവില്ല എന്നും ബാലാവകാശ കമ്മീഷൻ .