assembly election 2021
എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ മത്സരിക്കും. കൂത്തുപറമ്പിൽ മുൻ മന്ത്രി കെ.പി.മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനും സ്ഥാനാർഥികളാകും.
എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ വിജയസാധ്യത മുൻനിർത്തിയാണ് സ്ഥാനാർഥികളെ നിർണയിച്ചതെന്ന് എൽജെഡി നേതാക്കൾ പറഞ്ഞു.