Headlines
Loading...
ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചത്  ഒന്നേകാൽ ടണ്ണിലധികം സ്വർണ്ണം

ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചത് ഒന്നേകാൽ ടണ്ണിലധികം സ്വർണ്ണം

ആലപ്പുഴ:2015-മുതൽ 2021-ഫെബ്രുവരിവരെ സംസ്ഥാനത്ത് കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലത്തുമാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. ഇക്കാലയളവിൽ രജിസ്റ്റർചെയ്തത് 2,224 കേസുകളാണ്. വിമാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും.


വർഷം കേസുകൾ കിലോ മതിപ്പുവില(ലക്ഷത്തിൽ)

2015-16, 69, 97.62, 2205.43

2016-17, 66, 46.09, 1333.845

2017-18, 242, 103.57, 2899.04

2018-19, 638, 350.53, 7038.43

2019-20, 799, 533.91, 18582.06

2020-21, 410, 195.34, 8003.427