Headlines
Loading...
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.


നിയമസഭാംഗം ആയിരിക്കെ 2017-ൽ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2019-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ഇപ്പോഴദ്ദേഹം എം.പി. സ്ഥാനം രാജിവെച്ചിരിക്കുന്നത്.

നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നോ ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം ലീഗ് ആരെ ലോക്സഭയിലേക്ക് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല