Headlines
Loading...
പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തത്തില്‍ അഞ്ച് മരണം

പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തത്തില്‍ അഞ്ച് മരണം

മുംബൈ: പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചു മരണം. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ഓടെയാണ് പ്ലാന്റിലെ ടെർമിനൽ ഒന്നിൽ നിർമാണം പുരോഗിക്കുന്ന കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്.


കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ നടന്ന വെൽഡിങ് ജോലിയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

തീപ്പിടിത്തമുണ്ടായത് കൊറോണ വാക്സിൻ നിർമാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാൽ, കോവിഷീൽഡ് വാക്സിൻ നിർമാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.