Headlines
Loading...
ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, ജനുവരിയില്‍ വില വര്‍ദ്ധന അഞ്ചാം തവണ

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, ജനുവരിയില്‍ വില വര്‍ദ്ധന അഞ്ചാം തവണ

കൊച്ചി; ഇന്ധന വിലയിൽ വീണ്ടും വർധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വർദ്ധിച്ചത്