Headlines
Loading...
ജെ.സി.ഐ കാസറകോടിന് ദേശീയ പുരസ്കാരം

ജെ.സി.ഐ കാസറകോടിന് ദേശീയ പുരസ്കാരം

കാസറഗോഡ്: ഐക്യരാഷ്ട സംഘടനയുടെ സുസ്തിര വികസന ലക്ഷ്യത്തിനുള്ള ജെ.സി.ഐ ദേശീയ പുരസ്കാരം ജെ.സി.ഐ കാസർകോട് നേടി ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് സി.കെ അജിത്ത്കുമാറിൻ്റെ നേതൃത്വത്തിൽ ഐക്യരാഷ്ട സംഘടനയുടെ സുസ്തിര വികസന ലക്ഷ്യവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ചിട്ടയോടെ സംഘടിപ്പിച്ച് മികവ് പ്രകടിപ്പിച്ചതുകൊണ്ടാണ് പുരസ്കാരത്തിന് അർഹത ലഭിച്ചത്. ഗുജറാത്തിലെ വഡോദരയിൽ വെച്ച് നടന്ന ജെ.സി.ഐ ദേശീയ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സ്വീകരിച്ചു.