Headlines
Loading...
മലപ്പുറത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന സംഭവം; മുഖ്യപ്രതി പിടിയിൽ

മലപ്പുറത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന സംഭവം; മുഖ്യപ്രതി പിടിയിൽ

കൊല്ലം: മലപ്പുറത്ത് സിനിമാ സ്റ്റൈലിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശേരി കതിരൂർ അയ്യപ്പൻമടയിൽ റോസ് മഹൽ വീട്ടിൽ മിഷേലിനെയാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി പുലർച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്നത്.

ലിയാഖത്തലി എന്നയാളുടെ കാറാണ് കവർച്ച ചെയ്യപ്പെട്ടത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കി മടങ്ങവെ രണ്ടംഗ സംഘം ഓമിനി വാനിലെത്തി ലിയാഖത്തലിയുടെ കാറിന് കുറുകെ നിർത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ലിയാഖത്തലി കാറിന് പുറത്തിറങ്ങിയതോടെ രണ്ടംഗ സംഘത്തിൽ ഒരാൾ കാറുമായി കടന്നു കളയുകയും മറ്റേയാൾ ലിയാഖത്തലിയെ തള്ളിമാറ്റി വാൻ ഓടിച്ച് പോകുകയും ചെയ്തു. സംഭവത്തിൽ രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിക്കൊണ്ടു പോയ കാർ അപകടത്തിൽ തകർന്ന നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.