Headlines
Loading...
ജീവനുള്ളിടത്തോളം കാലം പോരാട്ടം തുടരും’; ലൈഫ് മിഷന്‍ വിധിയില്‍ അനില്‍ അക്കരെ

ജീവനുള്ളിടത്തോളം കാലം പോരാട്ടം തുടരും’; ലൈഫ് മിഷന്‍ വിധിയില്‍ അനില്‍ അക്കരെ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാനുള്ള കേരള ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് അനില്‍ അക്കരെ എംഎല്‍എ.
സിപിഐഎം ഏത് തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും ഒരിഞ്ച് പിറകോട്ട് പോകില്ലെന്നും അനില്‍ അക്കരെ മാധ്യമങ്ങളോട് പറഞ്ഞു.

‘രാഷ്ട്രീയ നേതൃത്വത്തിലേയും പൊതു ഭരണത്തിലേയും ഏത് സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും എന്റെ ലക്ഷ്യം എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുകയെന്നാണ്. അഴിമതിക്കെതിരെ പോരാടുകയെന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ലക്ഷ്യം. ജീവനുള്ളിടത്തോളം കാലം പോരാട്ടം തുടരും.’ അനില്‍ അക്കരെ എംഎല്‍എ പറഞ്ഞു.

അനില്‍ അക്കരെയാണ് ലൈഫ് മിഷന്‍ കേസിലെ പരാതിക്കാരന്‍. സംസ്ഥാന സര്‍ക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് പി സോമരാജന്റെ വിധി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

ലൈഫ് പദ്ധതിയില്‍ എഫ്‌സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.

അറസ്റ്റ് ഭയം ഉണ്ടെങ്കില്‍ യുവി ജോസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്നും യൂണിടെക് കമ്പനിയും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ എഫ്‌സിആര്‍എ ലംഘനം ഇല്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം.