kerala
ലൈഫ് മിഷനില്‍ സര്‍ക്കാരിന് തിരിച്ചടി; സിബിഐക്ക് തുടരാമെന്ന് ഹൈക്കോടതി
ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ഹരജി തള്ളി. സംസ്ഥാന സര്‍ക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് പി സോമരാജന്റെ വിധി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
ലൈഫ് പദ്ധതിയില്‍ എഫ്‌സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.