രാജ്യത്ത് പുതുതായി 14,256 പേർക്ക് കൊറോണ; 47 ശതമാനവും കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറയുമ്പോഴും ആശങ്കയായി കേരളത്തിലെ രോഗവ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,256 പേർക്ക് മാത്രമാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 47 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ 6753 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ 1,06,39,684 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ രോഗബാധിതരിൽ 1,03,00,838 പേർ രോഗമുക്തരായി. നിലവിൽ 1,85,662 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,130 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.