Headlines
Loading...
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ലവായ്‌പൊരയിലാണ് ഏറ്റുമുട്ടലുണ്ടായത്.കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു. മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൂചന.

പഞ്ചാബിലെ പാകിസ്താൻ അതിർത്തിയ്ക്ക് സമീപം ഇന്ന് നടത്തിയ പരിശോധനയിൽ 10 പാക്കറ്റ് ഹെറോയിനുമായി രണ്ട് പേരെ സുരക്ഷാ സേന പിടികൂടി. ഗുർദാസ്പൂരിലാണ് പരിശോധന നടന്നത്. ഹെറോയിന് പുറമെ, മൂന്ന് പിസ്റ്റലുകളും ആറ് മാഗസിനുകളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.