ബൈഡന് പിന്നാലെ കമല ഹാരിസും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു
വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രഡിസന്റ് ജോ ബൈഡന് പിന്നാലെ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കൻ കമ്പനി മോഡേണ നിർമ്മിച്ച പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസാണ് കമല സ്വീകരിച്ചത്. വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് മെഡിക്കൽ സെന്ററിൽ വച്ചാണ് കമല വാക്‌സിൻ കുത്തിവയ്‌പ്പെടുത്തത്. ഭർത്താവ് ഡഗ് എമ്‌ഹോഫും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.കകമലഹാരിസ് വാക്‌സിൻ സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. ജനങ്ങളിൽ വാക്‌സിൻ എടുക്കേണ്ടതിന്റെ അവബോധം വളർത്താൻ വേണ്ടിയാണിത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം കമല ഹാരിസ് പ്രതികരിച്ചു.
നേരത്തെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നു. ഫൈസർ വാക്‌സിനാണ് ബൈഡൻ സ്വീകരിച്ചത്. ഡിസംബർ 22ന് ഡെലവാരയിലെ നെവാർക്കിലുളള ക്രിസ്റ്റിയാന ആശുപത്രിയിൽ നിന്നാണ് ബൈഡൻ വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തത്. വാക്‌സിൻ സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യ പ്രവർത്തകർ നൽകുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാക്‌സിൻ സ്വീകരിച്ചുകൊണ്ട് ബൈഡൻ പറഞ്ഞിരുന്നു.
കൊറോണ വാക്‌സിനിൽ അമേരിക്കൻ ജനതയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജോ ബൈഡനും കമല ഹാരിസും കുത്തിവയ്‌പ്പെടുത്തത്. അതേസമയം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. കൊറോണ ബാധിതനായ ശേഷം സ്വാഭാവികമായി താൻ രോഗപ്രതിരോധ ശേഷി കൈവരിച്ചു. സ്വാഭാവിക രോഗ പ്രതിരോധ ശേഷിയിലാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു