international desk
വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു; വിടവാങ്ങിയത് കൊറിയൻ ചലച്ചിത്ര ഇതിഹാസം
കൊറിയ: പ്രശസ്ത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. കോവിഡ് അണുബാധ മൂലമുള്ള മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു. പ്രശസ്ത സംവിധായകന്റെ മരണവാർത്ത ലാത്വിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയിട്ടുണ്ട്.
റിഗയ്ക്കടുത്തുള്ള കടൽത്തീരത്ത് ഒരു വീട് വാങ്ങാനായി കിം കി-ഡുക്ക് നവംബർ 20 ന് ലാത്വിയയിലെത്തി. മുൻകൂട്ടി ക്രമീകരിച്ച മീറ്റിംഗിൽ കാണാതായപ്പോൾ സുഹൃത്തുക്കൾ അദ്ദേഹത്തെ അന്വേഷിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
1960 ഡിസംബർ 20 ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സാങ് പ്രവിശ്യയിലെ ബോംഗുവയിലാണ് കിം കി ഡൂക്ക് ജനിച്ചത്. 1995 ൽ കൊറിയൻ ഫിലിം കൗൺസിലിൽ നടന്ന മത്സരത്തിൽ കിം കി-ഡുക്കിന്റെ തിരക്കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.