kerala
അവകാശലംഘന പരാതി; തോമസ് ഐസക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റി മുൻപാകെ ഹാജരാകും; ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം : അവകാശലംഘന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ നിയമസഭാ മന്ദിരത്തിലാണ് എത്തിക്‌സ് കമ്മിറ്റി ചേരുക. ഇത് ആദ്യമായാണ് അവകാശലംഘന പരാതിയിൽ ഒരു മന്ത്രി എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരാകുന്നത്.കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് മുൻപ് തോമസ് ഐസക്ക് പുറത്തുവിട്ടിരുന്നു. ഇത് അവകാശ ലംഘനമാണെന്ന് കാണിച്ച് വിഡി സതീശൻ നൽകിയ പരാതിയിലാണ് നടപടി. ചട്ടലംഘനമാണെന്ന് അറിഞ്ഞുകൊണ്ടാണ് മന്ത്രി റിപ്പോർട്ട് പുറത്തുവിട്ടതെന്ന് പരാതിയിൽ സതീശൻ ആരോപിക്കുന്നു.
സംഭവത്തിൽ വിശദീകരണം ആരാഞ്ഞ സ്പീക്കർക്ക് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും, നാല് പേജ് അധികമായി ചേർത്തതിനെക്കുറിച്ചാണ് പ്രതികരിച്ചതെന്നുമാണ് മന്ത്രി നൽകിയ മറുപടി.