Headlines
Loading...
അമേരിക്കയിൽ ബോംബ് സ്‌ഫോടനം; ടെന്നീസിയിൽ മൂന്ന് പേർക്ക് പരിക്ക്

അമേരിക്കയിൽ ബോംബ് സ്‌ഫോടനം; ടെന്നീസിയിൽ മൂന്ന് പേർക്ക് പരിക്ക്

ന്യൂയോർക്ക്: അമേരിക്കയിൽ ക്രിസ്മസ് ദിനത്തിൽ ബോംബ് സ്‌ഫോടനം. ടെന്നീസിയിലെ നാഷ് വില്ലേയിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. പാർക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്നയുടൻ പോലീസ് സേന സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

നാഷ് വില്ലെയിലെ നിരവധി ബാറുകളും റസ്റ്റോറന്റുകളും നിൽക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. കാറിൽ മന:പൂർവ്വം സ്‌ഫോടക വസ്തുക്കൾ വെച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ. നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുകയാണ്. അമേരിക്കയിലെ ദേശീയ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐ തുടരന്വേഷണം ആരംഭിച്ചു.