Headlines
Loading...
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പാലക്കാട്: തേങ്കുറിശിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പെയിന്റിംഗ് തൊഴിലാളിയായ അനീഷാണ് കൊല്ലപ്പെട്ടത്. മാനാംകുളമ്പിലാണ് സംഭവമുണ്ടായത്.മൂന്നു മാസം മുന്‍പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് അനീഷിന്റെ സഹോദരന്‍ ആരോപിച്ചു.

അനീഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ മുറിവുകളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. പ്രണയ വിവാഹമായിരുന്നു അനീഷിന്റേത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വിവാഹത്തിനോട് എതിര്‍പ്പ് ഉണ്ടായിരുന്നു. ഭീഷണികള്‍ ഉണ്ടായതോടെ അനീഷ് കുറേനാള്‍ പുറത്തേയ്ക്ക് പോലും ഇറങ്ങിയിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു