janavidhi 2020
സംസ്ഥാനത്ത് മികച്ച പോളിങ്; മൂന്ന് മണി വരെ 60% പിന്നിട്ടു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ.വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഉച്ചക്ക് 3.10 വരെയുള്ള വോട്ടിങ് ശതമാനം
| ജില്ല | വോട്ടിങ് നില |
| തിരുവനന്തപുരം | 58 % |
| കൊല്ലം | 62.06 % |
| പത്തനംതിട്ട | 60.98 % |
| ആലപ്പുഴ | 64.79 % |
| ഇടുക്കി | 63.35 % |
| തിരുവനന്തപുരം കോര്‍പറേഷന്‍ | 48.99 % |
| കൊല്ലം കോര്‍പറേഷന്‍ | 52.71 % |
| ആകെ | 61.31 % |