gold rate
സ്വർണ വിലയിൽ വർധനവ്; പവന് 320 രൂപകൂടി 37,680 രൂപയിലെത്തി
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 320 രൂപകൂടി 37,680 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4710 രൂപയുമായി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.
അമേരിക്കയിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകൾ സ്പോട് ഗോൾഡ് വിലയുടെ വർധനവിനെ സ്ഥിരപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.