തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. നിലവിൽ 3,014 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകൾ കൂടി പരിഗണിച്ചാൽ മരണം 3100 കടക്കും.
കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 7,49,272 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 5,887 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64,000 കടന്നു. 64,861 പേരാണ് വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,49,162 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,37,076 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,086 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1130 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.