Headlines
Loading...
അനന്തരവളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ മൊബൈല്‍ ഫോണ്‍ കേടായപ്പോള്‍ കമ്പനി മാറ്റി നൽകിയില്ല;തുടർന്ന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അനന്തരവളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ മൊബൈല്‍ ഫോണ്‍ കേടായപ്പോള്‍ കമ്പനി മാറ്റി നൽകിയില്ല;തുടർന്ന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹി: അനന്തരവളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ മൊബൈല്‍ ഫോണ്‍ കേടായപ്പോള്‍ കമ്ബനി മാറ്റിനല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഒരാള്‍ തീ കൊളുത്തി. പ്രഹ്‌ളാദ്പൂര്‍ സ്വദേശിയായ ഭീംസിംഗാണ് ഡല്‍ഹിയിലെ എം ടു കെ മാളിന്റെ ഭാഗത്ത് വെച്ച്‌ തീ കൊളുത്തി പ്രതിഷേധിച്ചത്. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റെങ്കിലും ആരോഗ്യസ്ഥിതി മോശമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അനന്തരവളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ഒരു മാസം മുമ്ബാണ് ഫോണ്‍ വാങ്ങിയതെന്നും കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സെറ്റ് കേടായെന്നും ഭീംസിംഗ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതോടെ ഫോണ്‍ മാറ്റി നല്‍കണമെന്ന് ഓപ്പോ സര്‍വ്വീസ് സെന്റര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

എന്നാല്‍ കമ്ബനി തീരുമാനം അനുസരിച്ച്‌ അതിന് കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കമ്ബനി അധികൃതരെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ആശുപത്രിയില്‍ വെച്ച്‌ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെയും മക്കളുടെയും ഡോക്ടര്‍മാരുടെയും സാനിധ്യത്തിലാണ് മൊഴിയെടുത്തത്.

ഫോണ്‍ മാറ്റി നല്‍കാന്‍ ഓപ്പോ സര്‍വ്വീസ് സെന്റര്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭീം സിംഗ് മടങ്ങുകയും പെട്രോളുമായി തിരികെയെത്തി ശരീരത്തൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു