സാധാരണയായി പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി കൊടുക്കേണ്ടത്. കൂടാതെ കേരളാ പൊലീസിന്റെ പോര്‍ട്ടല്‍ ആയ തുണ എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ സൈബര്‍ ക്രൈം പരാതികള്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരിട്ട് സമര്‍പ്പിക്കാം. ഈ പോര്‍ട്ടലിലൂടെ പരാതികള്‍ പേര് വെളിപ്പെടുത്താതെയും നല്‍കുവാന്‍ കഴിയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസിന്റെ എല്ലാ സൗകര്യങ്ങളും കോര്‍ത്തിണക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ആയ പോല്‍-ആപ്പ് വഴിയും പരാതികള്‍ നല്‍കാം.
നിയമവശം
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമായി 2000 ഒക്ടോബര്‍ 17 ന് നിലവില്‍ വന്ന നിയമമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആക്ട്, ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍, കേരളാ പൊലീസ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും