Headlines
Loading...
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം

പത്തനംതിട്ട : ശബരിമലയില്‍ തിങ്കളാഴ്ച മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ ഉടന്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും ശനി ഞായര്‍ ദിവസങ്ങളില്‍ 3000 ആക്കാനാണ് പുതിയ തീരുമാനം. ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും വാസു പറഞ്ഞു.