kerala
മുട്ട അധികം കഴിക്കുന്നത് നല്ലതാണോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്ബന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. എന്നാല്‍ അധികമായി മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അല്ല എന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്.
ദിവസവും മുട്ട അധികം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെ കൂട്ടുമെന്നാണ് പഠനം പറയുന്നത്. ചൈന മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ശരാശരി 50 വയസ്സ് പ്രായമുള്ള 8545 ആളുകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ദിവസവും ഒന്നിലധികം മുട്ട അഥവാ 50 ഗ്രാമിന്റെ മുകളില്‍ കഴിക്കുകയാണെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.