Headlines
Loading...
അബുബക്കർ അക്കി അനുശോചനയോഗവും പ്രാർത്ഥനയും നടത്തി

അബുബക്കർ അക്കി അനുശോചനയോഗവും പ്രാർത്ഥനയും നടത്തി

അബുദാബി:അബുദാബി തളങ്കര ജമാഅത്ത് ആദ്യ കാല ഭാരവാഹി അബൂബക്കർ അക്കിയുടെ നിര്യാണത്തിൽ  അനുശോചന യോഗവും ഖത്തമുൽ ഖുർആൻ പ്രാർത്ഥനയും പ്രസിഡണ്ട് ഡോക്ടർ മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ വീഡിയോ കോൺഫ്രൻസ് ഫ്ലാറ്റ്ഫോമായ  സൂമിൽ ചേർന്ന ജമാഅത്ത് യോഗത്തിൽ വെച്ച് നടത്തി. 
ജമാഅത്ത് സ്ഥാപകമെമ്പറും മരണം വരെയും ജമാഅത്ത് പ്രവർത്തനത്തിൽ സജീവ സാനിദ്ധ്യവും സൗമ്യതയും ലാളിത്യവും സ്നേഹ ബന്ധവും ജീവിത ചര്യയായി കൊണ്ടു നടന്ന വ്യക്തി, ഉർദു ഭാഷയിലെ പാണ്ഡിത്യം കവിതാ രചനയിലും പ്രകടനമാക്കിയ നമ്മുടെ അക്കിച്ച ഒരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹത്തിൻന്റെ വിടവ് ഒരു നഷ്ടമായി അവശേഷിക്കുമെന്ന് യോഗത്തിൽ അനുസ്മരണം നടത്തിയവർ അഭിപ്രായപെട്ടു.  
യോഗത്തിൽ സെക്രട്ടറി എൻ എം അബ്ദുല്ല സ്വാഗതം പറഞ്ഞു.  ഗഫൂർ ഹാജി, ബദ്റുദ്ദീൻ ബെൽത്ത, അബദുല്ല ഖാസിയാറകo, ബശീർ പടിഞ്ഞാർ, അന്തുക്കു, ഹനീഫ് ഹാജി, ബി എസ് മഹമൂദ് എന്നിവർ പ്രസംഗിച്ചു.
ജമാഅത്ത് മെമ്പർമാർ പാരായണം ചെയ്ത ഖത്തമുൽ ഖുർആൻ പ്രാർത്ഥനയ്ക് അബദുല്ല സയ്ദി ഖാസിയാറകം നേതൃത്വം നൽകി. സെക്രട്ടറി സിയാദ് തെരുവത്ത് നന്ദി പറഞ്ഞു..