kerala
കാറിലിടിച്ച് 50 മീറ്റർ ദൂരെ തെറിച്ചുവീണ ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ചുകയറി 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണ വിദ്യാര്‍ഥി മരിച്ചു. പനച്ചിക്കാട് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥനായ പുതുപ്പള്ളി ഇരവിനല്ലൂര്‍ ഗോകുലത്തില്‍ (കടവില്‍പറമ്ബില്‍) ഗോപാലകൃഷ്‌ണന്‍ നായരുടെ മകന്‍ ജി. ഗോകുലാണ് (20) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മണിപ്പുഴ - ഈരയില്‍ക്കടവ് ബൈപാസ് റോഡിലായിരുന്നു അപകടം.
കോട്ടയം ഈരയില്‍കടവില്‍ ബൈക്ക് കാറിലിടിച്ച് മരിച്ച ഗോകുല്‍
മണര്‍കാട് സെന്‍റ് മേരീസ് ഐ.ടി.ഐ വിദ്യാര്‍ഥിയാണ് ഗോകുല്‍.