Headlines
Loading...
”മുട്ട് മടക്കി”; ജോൺസൺ &ജോൺസൺ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി, ലോകാരോഗ്യ സംഘടന

”മുട്ട് മടക്കി”; ജോൺസൺ &ജോൺസൺ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി, ലോകാരോഗ്യ സംഘടന


അമേരിക്ക: ജോൺസൺ & ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു. വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരീക്ഷണം അടിയന്തരമായി നിർത്തിയത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുൻകരുതൽ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. 

”ഞങ്ങൾ താൽക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിർത്തിവയ്ക്കുന്നു, പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് അവശത കണ്ടെത്തിയതിനെത്തുടർന്നാണിത്”, കമ്പനി അറിയിച്ചു.