
kasaragod
ആന്റിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരത്തെ ദമ്പതികൾ മരിച്ചു
മഞ്ചേശ്വരം ( 04.10.2020): ആന്റിജൻ ടെസ്റ്റിൽ കോവിഡ് കണ്ടെത്തിയ ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂർ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലർച്ചെയും അബ്ദുല്ല ശനിയാഴ്ച വൈന്നേരവുമാണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് അബ്ദുല്ലയെ വെള്ളിയാഴ്ച്ച ആദ്യം കളനാട്ടെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക് മാറ്റി. ശ്വാസതടസത്തെ തുടർന്ന് ഹവ്വമ്മയെ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കളനാട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്