Headlines
Loading...
സ്വർണവിലയിൽ നേരിയ കുറവ്; വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞു

സ്വർണവിലയിൽ നേരിയ കുറവ്; വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില
 
വ്യാഴാഴ്ച പവന് 37760ലായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1905.65 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 50,845 രൂപയായി