Headlines
Loading...
ബേക്കല്‍ പാലം ഈ മാസം 16 ന് തുറക്കും

ബേക്കല്‍ പാലം ഈ മാസം 16 ന് തുറക്കും

ബേക്കല്‍: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കെ എസ് ടി പി തീരദേശ പാതയിലെ ബേക്കല്‍ പാലം ഈ മാസം 16 ന് തുറക്കും. സെപ്റ്റംബര്‍ 6ന് ആണ് പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. പ്രധാന പണികള്‍ പൂര്‍ത്തിയായി. തകര്‍ന്ന കൈവരികളും സ്ലാബുകളും മാറ്റുന്ന ജോലിയാണ് അവശേഷിക്കുന്നത്. ഇത് മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഒരുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. ശക്തമായ മഴ ജോലിക്ക് തടസ്സമായി. ഇതോടെ പണി നീണ്ടു. പാലം അടച്ചതോടെ ഇതിലൂടെയുള്ള വാഹനങ്ങള്‍ പാലക്കുന്നില്‍ നിന്ന് മുതിയക്കാല്‍ വഴി ബേക്കല്‍ ജംഗ്ഷനിലേക്ക് തിരിച്ചും ആണ് പോയിരുന്നത്. ഒരുമാസത്തിലേറെയായി ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പാലം തുറന്നു കൊടുക്കുന്നതോടെ ഇതിനു പരിഹാരമാകും.