Headlines
Loading...
കാസർകോട് ജില്ലയിൽ ഇന്ന് ( ഒക്ടോ 13) 323 പേർക്ക് കൂടി കോവിഡ്; 308 പേർക്ക് സമ്പർക്കം വഴി രോഗബാധ

കാസർകോട് ജില്ലയിൽ ഇന്ന് ( ഒക്ടോ 13) 323 പേർക്ക് കൂടി കോവിഡ്; 308 പേർക്ക് സമ്പർക്കം വഴി രോഗബാധ

കാസർകോട് ജില്ലയിൽ ഇന്ന് ( ഒക്ടോ 13) 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍

വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 296 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 368 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.