Headlines
Loading...
'കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുന്നു'; രാജിവെച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌർ ബാദൽ!

'കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുന്നു'; രാജിവെച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌർ ബാദൽ!

ദില്ലി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി രാജി വെച്ചു. ശിരോമണി അകാലിദളിൽ നിന്നുള്ള മന്ത്രിയായ ഹർസിമ്രത്ത് കൌർ ബാദലാണ് മോദി സർക്കാരിൽ നിന്ന് രാജി വെച്ചിട്ടുള്ളത്. കാർഷിക ബില്ല് സംബന്ധിച്ച് ലോക്സഭയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് രാജി സമർപ്പിച്ചിട്ടുള്ളത്. പാർലമെന്റിലാണ് രാജി പ്രഖ്യാപിച്ചത്. കർഷക വിരുദ്ധ രാഷ്ട്രീയത്തെ അകാലിദൾ എതിർക്കുന്നുണ്ടെങ്കിലും ബിജെപിയെയും സർക്കാരിനെയും പിന്തുണയ്ക്കുന്നത് തുടരുമെന്ന് ശിരോമണി അകാലിദൾ തലവനും ഹർസിമ്രത് കൌറിന്റെ ഭർത്താവുമായ സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കി.