Headlines
Loading...
സഭാസമ്മേളനത്തിനിടെ ലോക്‌സഭയിലെ 17 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ ബിജെപി എംപിമാര്‍

സഭാസമ്മേളനത്തിനിടെ ലോക്‌സഭയിലെ 17 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ ബിജെപി എംപിമാര്‍

ന്യൂഡൽഹി: ലോക്‌സഭയിലെ പതിനേഴ് എം പിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12പേർ ബി ജെ പി അംഗങ്ങളാണ്. ഇന്ന് രാവിലെ ആരംഭിച്ച പാർലമെന്റിന്റെ മൺസൂൺസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗംസ്ഥിരീകരിച്ചത്. വൈ എസ് ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന, ഡി എം കെ , ആർ എൽ പി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊവിഡ് പകരാതിരിക്കാൻ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാർലമെന്റ് സമ്മേളനം തുടങ്ങിയത്.