Headlines
Loading...
ആകാംഷകൾക്ക് വിരാമം, 12 കോടിയുടെ ഓണം ബംബ‍ര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

ആകാംഷകൾക്ക് വിരാമം, 12 കോടിയുടെ ഓണം ബംബ‍ര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

കൊച്ചി: 12 കോടി രൂപയുടെ ഓണം ബംപര്‍ നേടിയ കേരളം തിരയുന്ന ആ ഭാഗ്യശാലിയെ കണ്ടെത്തി. കടവന്ത്ര സ്വദേശി അനന്തു എന്നയാൾക്ക് ആണ് ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി ലഭിച്ചത്.  24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്. അനന്തു എടുത്ത  TB173964 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. 

കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും  ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒന്നാം സമ്മാനാർഹന് ലഭിക്കുക നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ്..