kerala News
എറണാകുളത്ത് പതിനാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ
എറണാകുളം മഞ്ഞുമ്മലിൽ പതിനാല് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്രക്ഷപ്പെട്ട പ്രതികൾ ഉത്തർപ്രദേശിലേക്ക് കടന്നതായാണ് സൂചന. മാർച്ച് മാസം മുതൽ ഓഗസ്റ്റ് വരെ ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുട്ടി മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്