kerala News
പി.എസ്.സി ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ; ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
നിരവധി ഒഴിവുണ്ടായിട്ടും സിവില്‍ എക്‌സൈസ് ഓഫിസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിന് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും പി.എസ്.സിയുടെ രാഷ്ട്രീയ നിലപാടുമാണ് കാരണമെന്നും, പി.എസ്.സി ചെയര്‍മാനും പി.എസ്.സിയുമാണ് കൂട്ടുപ്രതിയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലിസ്റ്റ് പോലുമില്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തായിരുന്നു തടസ്സമെന്ന് വ്യക്തമാക്കണം. അനുവിന്റെ മരണത്തില്‍ യുവജന വഞ്ചനക്കെതിരെ തിങ്കളാഴ്ച തിരുവോണനാളില്‍ പി.എസ്.സി ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരം നടത്തുമെന്നും ഷാഫി പറമ്പില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു