kerala News
തിരുവോണ ദിവസത്തിലും കൊടും ക്രൂരത; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഹഖ് മുഹമ്മദ്(24), മിഥിലാജ്(30) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായി. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന
അക്രമികൾ എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലായിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം ഇരുവരെയും വളയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു.
ഹഖ് മുഹമ്മദ് സിപിഎം കലിങ്ങൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥിലാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂനിറ്റ് സെക്രട്ടറിയാണ്. കോൺഗ്രസ്-സിപിഎം തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.