kerala News
ഇനി മദ്യം ബുക്ക് ചെയ്താൽ അപ്പോൾത്തന്നെ വാങ്ങാം; സമയപരിധി ഒഴിവാക്കി
തിരുവനന്തപുരം∙ ബെവ് ക്യൂ ആപ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയപരിധി ഒഴിവാക്കി. മൂന്നു ദിവസമായിരുന്നു പരിധി. ഇനി ബുക്ക് ചെയ്ത അപ്പോൾ തന്നെ മദ്യം വാങ്ങാം. ബവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെ സമയപരിധി 9 മണി മുതൽ 7 വരെയാക്കി മാറ്റി. എന്നാൽ ബാറുകളുടെ സമയപരിധി 9 മണി മുതൽ 5 വരെയായി തുടരും. ഇനി മുതൽ ആപിൽനിന്നു 600 ടോക്കൺ ബവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് നൽകണം. ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകൾ നഷ്ടത്തിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരും.