covid update
മേൽപറമ്പിൽ കടകൾ അടച്ചിടാൻ നിര്‍ദേശം; കൂടുതൽ ജാഗ്രത വേണമെന്ന് പോലീസ്
കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മേൽപറമ്പിൽ കടകൾ അടച്ചിടാൻ പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവായ ചിലർ മേൽപറമ്പ് ഭാഗങ്ങളിലെ കടകളിലും ബാങ്കുകളിലും വന്ന് പോയതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇവരിൽ ചിലർ അസുഖത്തിന് ചികിത്സയ്ക്കായി ആരോഗ്യ കേന്ദ്രത്തിലെത്തിയായും പോലീസ് പറയുന്നു.
ഇതിനാൽ തന്നെ സമ്പർക്ക വ്യാപന സാധ്യത കൂടുതലാണ്. കടകൾ അടച്ചിടുകയാല്ലാതെ വേറൊരു പോംവഴിയും ഇല്ലെന്ന് മേൽപറമ്പ സി ഐ ബെന്നിലാൽ പറഞ്ഞു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ കണക്കുകൾ ദിനം പ്രതി വർധിച്ചുവരികയാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളെ കണ്ടൈൻറ്മെൻറ് സോൺ ആയി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതായും പോലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 20 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.