News update
കോവിഡ് ചികിത്സയ്ക്കിടെ കാസർകോട് സ്വദേശിയായ കവർച്ച കേസ് പ്രതി തടവുചാടി
കണ്ണുർ: കണ്ണൂരിൽ കോവിഡ് രോഗിയായ വാഹനമോഷണ കേസിൽ റിമാൻഡിലായ തടവുപുള്ളി ചികിത്സയ്ക്കിടെ രക്ഷപ്പെട്ടു. കാസർകോട് കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീനാണ് തടവ് ചാടിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നേരത്തെ കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാൾ തടവ് ചാടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായപ്പോഴാണ് തടവുപുള്ളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലോറി മോഷണ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. റിമാൻഡിലായതിനെ തുടർന്ന് തോട്ടട തടവുകാർക്കായുള്ള കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
പിന്നീട് രണ്ടു മാസം കഴിഞ്ഞ് കാസർകോടു നിന്നാണ് ഇയാൾ പിടിയിലായത്. ഇതിനു ശേഷമാണ് റംസാൻ വീണ്ടും രക്ഷപ്പെട്ടത്: കഴിഞ്ഞ തവണ ആറളം ഭാഗത്തുള്ള ഒരു പ്രതിയുമായി ചേർന്നാണ് ഇയാൾ രക്ഷപ്പെട്ടത്