Headlines
Loading...
ബംഗളൂരു കലാപം: തടിച്ചുകൂടിയത് അറുപതിനായിരത്തോളം പേരെന്ന് ദൃക്‌സാക്ഷിമൊഴി

ബംഗളൂരു കലാപം: തടിച്ചുകൂടിയത് അറുപതിനായിരത്തോളം പേരെന്ന് ദൃക്‌സാക്ഷിമൊഴി

ബംഗളൂരു: കോണ്‍ഗ്രസ്സ് നേതാവിന്റെ ബന്ധു സമൂഹമാദ്ധ്യമത്തിലിട്ട പോസ്റ്റ് മൂലമുണ്ടായ പ്രകോപനം വന്‍ കാലാപത്തിലേയ്ക്ക് നീങ്ങുമായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി. ഷെരീഫ് എന്ന വ്യക്തിയാണ് ജനക്കൂട്ടത്തെ സംബന്ധിച്ച് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയത്. പോലീസിനെ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഷെറീഫ് പറഞ്ഞു. ബംഗളൂരു നഗരത്തില്‍ അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ ജനം തടിച്ചുകൂടിയെന്നാണ് പോലീസിന് ഷെരീഫ് നല്‍കിയ മൊഴി. ഡി.ജെ.ഹള്ളി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെരീഫ് മൊഴി നല്‍കിയത്

ഇതുവരെ 149 പേരെയാണ് കലാപശ്രമത്തിന്റെ പേരില്‍ പിടികൂടിയിരിക്കുന്നത്. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ അറിയിച്ചു. ബംഗളൂരുവിലെ പുളകേശി നഗറിലാണ് സംഭവം നടന്നത്.