kerala News
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതായി മുന്നറിയിപ്പ്. ആഗസ്റ്റ് ഏഴ് മുതല്‍ 14 വരെയുള്ള പരിശോധനകളുടെയും പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
184,000ല്‍ അധികം പരിശോധകള്‍ നടത്തിയപ്പോള്‍ 9577 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വാരത്തില്‍ പാലക്കാട്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു.
നേരത്തെ തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന തിരുവനനന്തപുരം, മലപ്പുറം, കാസര്‍കോട്, എണറാകുളം ജില്ലയില്‍ രോഗവ്യാപന തോത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. തൃശ്ശൂര്‍, പത്തംത്തിട്ട, ആലപ്പുഴ ജില്ലകളിലാണ് രോഗവ്യപനത്തില്‍ കുറവുണ്ടായത്.
തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കോട്ടം, മലപ്പുറം ജില്ലകളില്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തവനങ്ങള്‍ക്ക് തന്നെ ഊന്നല്‍ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ജലദേഷ പനിയുള്ള മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് പഞ്ചായത്ത് തലത്തില്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.