ഓണാഘോഷം: പൊതുനിരത്തില്‍ ആഘോഷങ്ങള്‍ പാടില്ല,ക്രമീകരണങ്ങൾ വിശദീകരിച്ച് ജില്ലാ പോലീസ് ചീഫ് ഡി.ശില്പ
വഴിയോര കച്ചവടക്കാര്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവു എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഒരു കാരണാവശാലും വഴിയോര കച്ചവടസ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വഴിയോര കച്ചവടക്കാര്‍ കടകളില്‍ സാനിറ്റേസര്‍ ലഭ്യമാക്കണം.മാര്‍ക്കറ്റുകളിലും കടകളിലും എത്തുന്നവര്‍ മാസ്‌ക്കുകള്‍ നിര്‍ബന്ധമായും മൂക്കും വായും മൂടുന്ന വിധം ധരിക്കണം. തിരക്കുള്ള കടകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ കടയ്ക്കകത്ത് ഒരേ സമയം ആറില്‍ പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. കടയ്ക്കു വെളിയില്‍ നില്ക്കുന്നവര്‍ കൃത്യമായി ശാരീരിക അകലം പാലിച്ച് ക്യൂ നില്‍ക്കണം. ഇത് കടയുടമകള്‍ ഉറപ്പു വരുത്തണം. മാര്‍ക്കറ്റുകളിലും കടകളിലും എത്തുന്നവര്‍ മാസ്‌ക്കുകള്‍ കൃത്യമായി ധരിക്കുകയും സാനിറ്റേസര്‍ യഥാസമയം ഉപയോഗിക്കുകയും ചെയ്യണമെന്നും പോലീസ് ചീഫ് പറഞ്ഞു.