Headlines
Loading...
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായിക്ക് മാത്രം; കേസിന്റെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ഷാഫി പറമ്പിൽ

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായിക്ക് മാത്രം; കേസിന്റെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ഷാഫി പറമ്പിൽ

കേരളത്തിൽ ഇതുവരെ ഒരു സർക്കാരിനും രാജ്യദ്രോഹ കേസിൽ അന്വേഷണവിധേയരാകേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള ഭരണകാലയളവിൽ എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എൻഐഎ കേരളത്തിന്റെ സെക്രട്ടേറിയറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പറയുന്നതിലപ്പുറം പാടാൻ ആർജവമില്ലാത്തവരായി മാറിയതുകൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫിസായി മാറി.

ഒരു ഗൺമാന്റെ പേരിൽ ഇപ്പോഴും ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉണ്ടാക്കിക്കൊടുത്ത സെക്രട്ടറി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസം പുറത്തുവന്നിട്ടും പങ്കില്ലെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.