Headlines
Loading...
കാസർകോട് വീണ്ടും കോവിഡ് മരണം: സംസ്ഥാനത്ത് ആകെ മരണം 95 ആയി

കാസർകോട് വീണ്ടും കോവിഡ് മരണം: സംസ്ഥാനത്ത് ആകെ മരണം 95 ആയി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.

ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ഭാര്യയും മക്കളുമുള്‍പ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.